ജ​യി​ൽശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ ആ​ൾ മു​ട്ടം ടൗ​ണി​ൽ അ​ഴി​ഞ്ഞാ​ടി
Friday, July 12, 2019 10:24 PM IST
മു​ട്ടം:​ ടൗ​ണി​ൽ ജ​യി​ൽശി​ക്ഷ​ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യാ​ളു​ടെ പ​രാ​ക്ര​മം. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ടൗ​ണി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്. സം​ഭ​വം ക​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ ത​ടി​ച്ചുകൂ​ടു​ക​യും ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉണ്ടാകു​ക​യും ചെ​യ്തു.
സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ താ​യ​റാ​യി​ല്ല. ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങിവ​രു​ന്ന വ​ഴി​യാ​ണെ​ന്നും ത​ന്‍റെ പ​ക്ക​ൽ രേ​ഖ​ക​ൾ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ് വി​ടു​ത​ൽ ഉ​ത്ത​ര​വും ഇ​യാ​ൾ കാ​ണി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തു ക​ണ്ട​തോ​ടെ പോ​ലീ​സു​കാ​ർ ഇ​യാ​ളു​മാ​യി അ​ക​ലം പാ​ലി​ച്ചു.
ഇ​തി​നി​ടെ ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാനു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്ന് കു​പ്പി​വെ​ള്ള​വും വാ​ങ്ങി പോ​ലീ​സ് ന​ൽ​കി.
ജ​യി​ലി​ൽ‌നി​ന്നു ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പു​ലി​വാ​ൽ പി​ടി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ജ​യി​ലി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി ന​ന്നാ​യി മി​നു​ങ്ങി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ ടൗ​ണി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. പോ​ലീ​സും കാ​ഴ്ച​ക്കാ​രാ​യ​തോ​ടെ ഏ​റെ നേ​ര​ത്തെ പ്ര​ക​ട​ന​ത്തി​നു ശേ​ഷം ക​ക്ഷി സ്ഥ​ലം കാ​ലി​യാ​ക്കി.