കാ​ന്ത​ല്ലൂ​രി​ൽ വ​ര​ൾ​ച്ച​രൂ​ക്ഷം: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Sunday, July 14, 2019 9:39 PM IST
മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ ക​ല​വ​റ​യാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ന്ത​ല്ലൂ​രി​ലെ പു​ത്തൂ​ർ, പെ​രു​മ​ല, നാ​രാ​ച്ചി, കു​ള​ച്ചി​വ​യ​ൽ കീ​ഴാ​ന്തൂ​ർ, ആ​ടി​വ​യ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ക​ടു​ത്ത​വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഗ്രാ​ന്‍റീ​സ് കൃ​ഷി​യും റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നാ​യി കു​ന്നി​ടി​ച്ചു​നി​ര​ത്തു​ന്ന​തും നീ​രു​റ​വ​ക​ളും ത​ല​ക്കു​ള​ങ്ങ​ളും വ​റ്റി​പ്പോ​കാ​ൻ കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ന്ന​വ​ൻ​ചോ​ല​യി​ൽ നി​ന്നെ​ത്തു​ന്ന നീ​രൊ​ഴു​ക്ക് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം.

നീ​രൊ​ഴു​ക്ക് നി​ല​ച്ച പാ​ട​ങ്ങ​ളി​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പ് മ​ഴ ല​ഭി​ച്ച​തോ​ട്െ കൃ​ഷി ആ​രം​ഭി​ച്ച ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പാ​ടു​പെ​ടു​ന്നു. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നു വെ​ള്ള​മെ​ത്തി​ച്ചാ​ണ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. കാ​ന്ത​ല്ലൂ​രി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ മി​ഷ്യ​ൻ വ​യ​ൽ, ക​ർ​ശ​നാ​ട് എ​ന്നി​വ​ട​ങ്ങ​ൾ വ​ര​ണ്ട പ്ര​ദേ​ശ​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ക​രി​ന്പ്, ക​മു​ക്, ജാ​തി, കൊ​ക്കോ പോ​ലു​ള്ള വി​ള​ക​ളാ​ണ് അ​ധി​ക​വും. കൂ​ടാ​തെ ചെ​ക്ക്ഡാം, കാ​നാ​ൽ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. മ​ല​മു​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ, കീ​ഴാ​ന്തൂ​ർ, പെ​രൂ​മ​ല ഉ​ൾ​പെ​ടെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​മാ​ണ് ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വി​ള​യു​ന്ന​ത്. ആ​പ്പി​ൾ, ഓ​റ​ഞ്ച്, പാ​ഷ​ൻ ഫ്രൂ​ട്ട്, ബ്ലാ​ക്ക് ബെ​റി, പ്ലം ​തു​ട​ങ്ങി​യ ഫ​ല​വ​ർ​ഗ​ങ്ങ​ളും, ക്യാ​ര​റ്റ്, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, ഉ​രു​ള​ക്കി​ഴ​ങ്ങ് ഉ​ൾ​പ്പെ​ടെ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​ണി​പ്പോ​ൾ വ​ല​യു​ന്ന​ത്.