അ​സീ​സി വി​ല്ല​ കൈ​മാ​റി
Sunday, July 14, 2019 9:39 PM IST
അ​ടി​മാ​ലി: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ർ​ഹ​രാ​യ പ​ല കു​ടും​ബ​ങ്ങ​ളേ​യും പ​ദ്ധ​തി​ക്കു പു​റ​ത്താ​ക്കി​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് അ​സി​സി ദേ​വാ​ല​യ​ത്തി​നു കീ​ഴി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​സീ​സി വി​ല്ല​യു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സ​ഭ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​ണെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 30 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് അ​സീ​സി വി​ല്ല നി​ർ​മി​ച്ച​ത്. ആ​റു വി​ല്ല​ക​ൾ പ​ള്ളി​യോ​ട് ചേ​ർ​ന്നും ശേ​ഷി​ക്കു​ന്ന വീ​ടു​ക​ൾ ഇ​ട​വ​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്നു. ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഇ​ട​വ​ക സ​മാ​ഹ​രി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പു​ക​ർ​മം ഇ​ടു​ക്കി രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് മാ​ക്കി​യി​ൽ, സ​ഭാ വൈ​ദി​ക​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള ഉ​ട​ന്പ​ടി​യും കൈ​മാ​റ്റം ചെ​യ്തു.