ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Sunday, July 14, 2019 9:39 PM IST
ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​രാ​യ ചേ​റ്റു​കു​ഴി​വ​ള്ളോ​പ്പ​ള്ളി​യി​ൽ വി.​ബി. ശ​ശി​ധ​ര​ൻ, ഭാ​ര്യ അ​മ്മി​ണി എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും ചേ​റ്റു​കു​ഴി​യി​ൽ നി​ന്നു ക​ട്ട​പ്പ​ന​യ്ക്ക് വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് വ​ള​വി​ൽ മ​റ്റൊ​രു​വാ​ഹ​ന​ത്തി​നെ മ​റി​ക​ട​ന്നെ​ത്തി​യ സ്വി​ഫ്റ്റ് കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

മ​റ​യൂ​ർ: മൂ​ന്നാ​ർ-​മ​റ​യൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മ​ലേ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​സ​ഞ്ചാ​രി​ക​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ത​ല​യാ​റി​നു​സ​മീ​പം എ​സ് വ​ള​വി​ലാ​ണ് അ​പ​ക​ടം. മ​റ​യൂ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.