തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം
Sunday, July 14, 2019 9:39 PM IST
പീ​രു​മേ​ട്: പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കും. ടീ ​ബോ​ർ​ഡി​ന്‍റെ എ​ച്ച്ആ​ർ​ഡി പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ൾ​ക്കും യു​ണി​ഫോ​മി​നു​മാ​യി നാ​ലാ​യി​രം രൂ​പ വീ​തം ന​ൽ​കു​ന്ന​ത്. ഒ​രു​കു​ടും​ബ​ത്തി​ലെ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ന്നാം​ക്ലാ​സ് മു​ത​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ യോ​ഗ്യ​രാ​ണ്. അ​പേ​ക്ഷ​ക​ർ ആ​ധാ​ർ കാ​ർ​ഡ, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്ര​വും ഫോ​ട്ടോ​യു​മാ​യി 16 ന് ​രാ​വി​ലെ 10.30 ന് ​ബോ​ണാ​മി പ​ള്ളി ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം. ര​ക്ഷി​താ​വി​ന്‍റെ കാ​ർ​ഡും ശ​ന്പ​ള സ്ലി​പ്പും ഹാ​ജ​രാ​ക്ക​ണം.

ച​ക്ക മ​ഹോ​ത്സ​വം

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഹോ​ളി​ക്യു​ൻ​സ് യു​പി സ്കൂ​ളി​ൽ ച​ക്ക മ​ഹോ​ത്സ​വം ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ച​ക്ക​കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി. അ​ൻ​പ​തോ​ളം വി​ഭ​വ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് താ​യ​റാ​ക്കി​കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ത്. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ഹാ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ക​ണ്‍​വ​ൻ​ഷ​ൻ

ചെ​റു​തോ​ണി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ യൂ​ണി​റ്റ് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.