പാലാ: സഭയുടെ ഐക്യം ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളുമായി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി എസ്എംവൈഎം പാലാ രൂപതയുടെ 2019 പ്രവർത്തന വർഷത്തെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം പാലാ ളാലം പഴയ പള്ളിയിൽ നടത്തപ്പെട്ടു.
പാലാ രൂപതയിലെ വിവിധ മേഖലകളിലെ ആറു മാസക്കാലത്തെ റിപ്പോർട്ട് അവതരിപ്പിച്ച സെനറ്റ് സമ്മേളനത്തിന് രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സിറിൽ തയ്യിൽ പ്രസംഗിച്ചു. സെക്രട്ടറി സെബാസ്റ്റ്യൻ ജോയി സ്വാഗതം പറഞ്ഞു.
പാലാ, അരുവിത്തുറ, ഇലഞ്ഞി, കടനാട്, കൂട്ടിക്കൽ, കോതനല്ലൂർ, കുറവിലങ്ങാട്, മുട്ടുചിറ, പൂഞ്ഞാർ, രാമപുരം, തുടങ്ങനാട് എന്നീ മേഖലകൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പാലാ രൂപത സമിതിയെ പ്രതിനിധീകരിച്ചു രൂപത ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പി.ജെ. റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റീതു കിഴക്കേവലിക്കാത്ത്, റോഷ്നി ജോർജ്, ജെറിൻ ബേബി, ജിനു ജോസഫ്, അഞ്ജുമോൾ ജോണി, ജോസഫ് സാവിയോ, റിബിൻ ജോസ്, ആന്റോ ജോർജ്, ടെൽമ ജോബി, ബ്രദർ തോമസ് പടിഞ്ഞാറെമുറിയിൽ എന്നിവർ നേതൃത്വം നൽകി.