മു​ട്ടം പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്രതിഷേധ ധ​ർ​ണ
Sunday, July 14, 2019 9:41 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​ലും പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ ന​ട​ത്തും.
പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​നീ​ക്കം, മ​ല​ങ്ക​ര​യി​ലെ പ​തി​മൂ​ന്ന് കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം, വൈ​ദ്യു​തി, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ​യി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് പ​ഞ്ചാ​യ​ത്ത് തു​ട​രു​ന്ന​ത്. സ​മ​ര​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.