കാ​ർ​ഷി​ക വി​പ​ണനകേ​ന്ദ്രം ലേ​ലം ചെ​യ്യു​മെ​ന്ന് അറക്കുളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി
Sunday, July 14, 2019 9:41 PM IST
മൂ​ല​മ​റ്റം: പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ഡ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലെ ര​ണ്ട് മു​റി​ക​ൾ ലേ​ലം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.
ആ​കെ മൂ​ന്ന് മു​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​ലൊ​ന്നി​ൽ ഇ​പ്പോ​ൾ അ​ങ്ക​ണ​വാ​ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്പോ​ൾ അ​ങ്ക​ണ​വാ​ടി ഇ​വി​ടെ നി​ന്നും മാ​റ്റു​മെ​ന്ന് ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു. കെ​ട്ടി​ടം ക​ർ​ഷ​ക​ർ​ക്ക് വി​ട്ടു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കെ​ട്ടി​ടം എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​റ​ഞ്ഞു. കെ​ട്ടി​ടം ഇ​ക്കോ ഷോ​പ്പ് ന​ട​ത്താ​ൻ മു​ട്ടം സ​ഹ​ക​ര​ണ ബാ​ങ്കി​ന് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.
കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ ശു​പാ​ർ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. അ​ടു​ത്ത കാ​ല​ത്ത് മാ​ത്ര​മാ​ണ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി കി​ട്ടി​യ​ത്. തു​ട​ർ​ന്ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ വ​ന്ന കാ​ല​താ​മ​സം മൂ​ല​മാ​ണ് ലേ​ലം വൈ​കി​യ​തെ​ന്നും ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.