പെ​ട്ടി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം വ്യാ​പ​കം
Sunday, July 14, 2019 9:42 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ പെ​ട്ടി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​യി.
ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ശോ​ക ക​വ​ല​യി​ൽ ബി​ജു​വി​ന്‍റെ​യും ശേ​ഖ​റി​ന്‍റെ​യും പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ച്ചു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ബി​ജു​വി​ന്‍റെ ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.
പെ​ട്ടി​ക്ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ന്ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ല​പ്പ​ള്ളി, ഇ​ടാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക മോ​ഷ​ണം ന​ട​ന്നി​രു​ന്നു.