പൊ​തു​വി​ദ്യാ​ഭ്യാ​സം വി​ക​സ​ന​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം - കെ. ​ജീ​വ​ൻ ബാ​ബു
Sunday, July 14, 2019 9:42 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സം വി​ക​സ​ന പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു. തൊ​ടു​പു​ഴ എ​പി​ജെ. അ​ബ്ദു​ൾ ക​ലാം സ്കൂ​ളി​ൽ ഗ​വ. സ്കൂ​ൾ പേ​ര​ന്‍റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ർ​ഥി പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ൽ എ ​പ്ല​സ് നേ​ടു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. പേ​ര​ന്‍റ്സ് ഫോ​റം പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ജീ​വ​ൻ ബാ​ബു പ​റ​ഞ്ഞു. പ്രീ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ഗ​വ. സ്കൂ​ൾ പേ​ര​ന്‍റ്സ് ഫോ​റം ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഫ​ണ്ടു​വി​നി​യോ​ഗം സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക​ണം. ഉ​പ​ജി​ല്ല​മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ​യു​ള്ള പി​ടി​എ കൂ​ട്ടാ​യ്മ​ക​ൾ, എം​പി​എം​എ​ൽ​എ ഫ​ണ്ടു​ക​ളു​ടെ നീ​തി​പൂ​ർ​വ​മാ​യ വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഗ​വ.​സ്കൂ​ൾ പേ​ര​ന്‍റ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. സ​നി​ൽ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജി​എ​സ്പി​എ​ഫ്. സു​വ​നീ​ർ ദി​ശ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​കെ. ല​തീ​ഷ്, വി.​വി. ഷാ​ജി, സ​ന​ൽ ച​ക്ര​പാ​ണി, ബി​ജോ അ​ഗ​സ്റ്റി​ൻ, അ​ജി ജോ​സ​ഫ് ജോ​ർ​ജ്, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടി.​എ.​ജോ​യി, ജി​നീ​ഷ് ലാ​ൽ, വി​വി​ഷ് വി. ​റോ​ൾ​ഡ​ന്‍റ്, ജീ​മോ​ൻ അ​ഗ​സ്റ്റി​ൻ, മെ​റി​ൻ പോ​ൾ, ബി​ജോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.