മൂ​ന്നാ​ർ പാ​ത​യി​ൽ കൗ​തു​ക​വും ഭ​യാ​ശ​ങ്ക​ക​ളു​മാ​യി കാ​ട്ടാ​ന​ക്കൂട്ടം
Monday, July 15, 2019 10:18 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ പാ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​കു​ന്നു. മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​രി​ലേ​ക്കു​ള്ള പാ​ത ഇ​പ്പോ​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ താ​വ​ള​മാ​ണ്.

ന​യ​മ​ക്കാ​ട് മു​ത​ൽ ത​ല​യാ​ർ കോ​ഫി സ്റ്റോ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ളെ കാ​ണാം. ഇ​തു​വ​ഴി പോ​കു​ന്ന​വ​ർ​ക്ക് കാ​ട്ടാ​ക്കൂ​ട്ട​ങ്ങ​ൾ കൗ​തു​ക കാ​ഴ്ച​യാ​ണെ​ങ്കി​ലും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥി​ര​മാ​യി ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

വ​ന​മേ​ഖ​ല​യി​ൽ നീ​രു​റ​വ​ക​ൾ വ​റ്റി​യ​താ​കാം കാ​ട്ടാ​ന​ക്കൂ​ട്ടം തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണം. 15 കാ​ട്ടാ​ന​ക​ളും ഒ​രു ഒ​റ്റ​യാ​നു​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ല​യ​ങ്ങ​ൾ​ക്കു​ചു​റ്റും ന​ട്ടു​വ​ള​ർ​ത്താ​റു​ള്ള പ​ച്ച​ക്ക​റി കൃ​ഷി​യും വാ​ഴ​കൃ​ഷി​യു​മാ​ണ് ആ​ന​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം.

ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന തേ​യി​ലത്തോട്ട​ങ്ങ​ളാ​ണ് കാ​ട്ടാ​ന താ​വ​ള​മാ​ക്കു​ന്ന​തെ​ങ്കി​ലും തേ​യി​ലച്ചെ​ടി​ക​ൾ കാ​ട്ടാ​ന ഭ​ക്ഷി​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. അ​തി​നാ​ൽ തേ​യി​ലത്തോട്ട​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ വി​ള ന​ശി​പ്പി​ച്ച് ന​ഷ്ടം വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക ഉ​ട​മ​ക​ൾ​ക്കി​ല്ല.

അ​വി​ചാ​രി​ത​മ​യി മു​ന്നി​ൽ​പെ​ടു​ന്ന​തി​ന് സാ​ധ്യ​ത​യു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​ശ​ങ്ക മു​ഴു​വ​ൻ.