മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ​മാ​ർ കു​ടു​ങ്ങി
Monday, July 15, 2019 10:18 PM IST
തൊ​ടു​പു​ഴ: രാ​വി​ലെ​ത​ന്നെ മ​ദ്യ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ച്ച ഡ്രൈ​വ​ർ​മാ​ർ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. ബ​സ് ഡ്രൈ​വ​ർ​മാ​ർ രാ​വി​ലെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.
ഇ​ന്ന​ലെ രാ​വി​ലെ 7.30 മു​ത​ൽ എ​ട്ടു​വ​രെ​യാ​യി​രു​ന്നു ട്രാ​ഫി​ക് എ​സ്ഐ പി.​എം. ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 25- ഓ​ളം ബ​സു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച മൂ​ന്നു സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന തു​ഷാ​രം, തൊ​ടു​പു​ഴ -വ​ഴി​ത്ത​ല സ​ർ​വീ​സ് ന​ട​ത്തു​ന്ന ഐ​ൻ​സ്റ്റീ​ൻ, തൊ​ടു​പു​ഴ -ആ​ന​ക്ക​യം റൂ​ട്ടി​ലോ​ടു​ന്ന മ​ച്ചാ​ൻ​സ് എ​ന്നീ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു ശേ​ഷം വേ​റെ ഡ്രൈ​വ​ർ​മാ​രെ എ​ത്തി​ച്ച് ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ർ​ന്നു ന​ട​ത്തി.
രാ​വി​ല​ത്തെ സ​ർ​വീ​സ് മു​ത​ൽ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​ണ്ടാ​യി​രു​ന്ന​താ​യി ട്രാ​ഫി​ക് എ​സ്ഐ പ​റ​ഞ്ഞു. ബ​സു​ക​ളി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.