ദീ​പി​ക വാ​ർ​ഷി​ക പ​ദ്ധ​തി അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ആ​നു​കൂ​ല്യം
Monday, July 15, 2019 10:21 PM IST
തൊ​ടു​പു​ഴ: ദീ​പി​ക വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യും ദീ​പി​ക​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബും ചേ​ർ​ന്ന് ഹെ​ൽ​ത്ത് കാ​ർ​ഡ് ആ​നു​കൂ​ല്യം ന​ൽ​കു​ന്നു. എ​ച്ച്എ​ഫ്ഡി​എ​ച്ച്സി (ഹോ​ളി​ഫാ​മി​ലി ദീ​പി​ക ഹെ​ൽ​ത്ത് കാ​ർ​ഡ്)​വ​ഴി ദീ​പി​ക​യു​ടെ വാ​ർ​ഷി​ക വ​രി​ക്കാ​രാ​കു​ന്ന ഇ​ൻ​പേ​ഷ്യ​ൻ​സി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​നൊ​ഴി​കെ മ​റ്റു ചി​കി​ൽ​സ​ക​ൾ​ക്കും ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും പ​ത്തു ശ​ത​മാ​നം ഇ​ള​വു ല​ഭി​ക്കും. ഒ​രു​വ​ർ​ഷ​ത്തേ​ക്ക് 2,500 രൂ​പ​യാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വ​രി​സം​ഖ്യ.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം റ​വ.​ഡോ.​തോ​മ​സ് പോ​ത്ത​നാ​മു​ഴി നി​ർ​വ​ഹി​ക്കും.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8086303215.