പ​ത്തു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഇ​ന്ന്
Monday, July 15, 2019 10:21 PM IST
ചെ​റു​തോ​ണി: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം​പ​ക​ർ​ന്ന് മു​രി​ക്കാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച 10 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മു​രി​ക്കാ​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ര​യ്ക്കാ​വ​യ​ലി​ൽ, ത​ങ്ക​മ​ണി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സെ​ക്ര​ട്ട​റി സ​ണ്ണി കു​ര്യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം

തോ​പ്രാം​കു​ടി: അ​മ​ല ക​പ്പൂ​ച്ചി​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 20 മു​ത​ൽ 24 വ​രെ ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. ഫോ​ണ്‍: 9446106249, 854764690.