ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Tuesday, July 16, 2019 10:13 PM IST
മ​റ​യൂ​ർ: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചി​ന്നാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രു​ര​ങ്ങാ​ടി ഒ​തു​ക്ക​ങ്ങ​ൽ മ​റ്റ​ത്തൂ​ർ വെ​ട്ടി​ക്ക​ൽ താ​ഴാ​ട്ട്ചി​റ മു​ഹ​മ്മ​ദ് ഏ​ലി​യാ​സ് (20), കോ​ട്ട​ക്ക​ൽ പ​ര​പ്പൂ​ർ കാ​വും​പ​റ​ന്പ് വെ​ള്ള​ക്കാ​ട്ടി​ൽ സ​ൽ​മാ​ൻ ഫാ​രീ​സ് (20), കു​റ്റി​ത്ത​റ താ​യാ​ട്ടു​ചി​റ സാ​ഹി​ദ് മോ​ൻ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് സീ​റ്റി​ന​ടി​യി​ൽ ക​റു​ത്ത ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് ഒ​ട്ട​ൻ​ചി​ത്ര​ത്തി​ൽ​നി​ന്നും 10,000 രൂ​പ​യ്ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്ന് യു​വാ​ക്ക​ൾ മൊ​ഴി​ന​ല്കി. ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ വീ​തം എ​റ​ണാ​കു​ള​ത്ത് വി​ല്പ​ന ന​ട​ത്താ​നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. മൂ​ന്നു​പേ​രും വി​ദേ​ശ​ത്തേ​ക്ക് പോ​കു​വാ​ൻ ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞ് ഐ​എ​ൽ​ടി​എ​സ് പ​ഠ​നം ന​ട​ത്തി​വ​രു​ന്ന​താ​യി പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. സു​ധീ​പ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. ബി​ജു, കെ.​ആ​ർ. സ​ത്യ​ൻ, സി​ഒ​മാ​രാ​യ വി.​ആ​ർ. സു​ധീ​ർ, എം.​വി. ബെ​ന്നി, ജി.​ആ​ർ. അ​നീ​ഷ്, പി.​ടി. വി​ഷ്ണു, ഡ​ബ്ല്യു.​ജെ. ഷ​ജി​ൻ, ഷി​ബി​ൻ, ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.