വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ: വാ​ട്സ് ആ​പ്പ് ഗ്രൂ​പ് കൂ​ട്ടാ​യ്മ​യി​ൽ പാ​വ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​യി. സ്വി​റ്റ്സ​ർ​ല​ന്‍റി​ലെ ഹ​ലോ ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പാ​ണ് വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​തൃ​ക​യാ​യ​ത്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ എ​ല്ലാം ന​ഷ്ട​പെ​ട്ട ഉ​ടു​ന്പ​ന്നൂ​ർ മ​ല​യി​ഞ്ചി പു​ളി​ക്ക​ക​ണ്ട​ത്തി​ൽ തോ​മ​സ് ഉ​ല​ഹ​ന്നാ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. സ്വ​പ്ന​ക്കൂ​ട് എ​ന്ന് പേ​രി​ട്ട വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഹ​ലോ ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ​യി​ലെ ടോ​മി തൊ​ണ്ടാം​കു​ഴി, സീ​ന എ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു സ​ജീ​വ്, ഡി.​ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സീ​തി, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റോ​യി കെ ​പൗ​ലോ​സ് ,അ​ബു ജോ​സ​ഫ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ സോ​മി പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്തു മെം​ബ​ർ ഷീ​ല സു​രേ​ന്ദ്ര​ൻ, പോ​ൾ​സ​ണ്‍ മാ​ത്യു, രാ​ജേ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഹ​ലോ ഫ്ര​ണ്ട്സ് ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗ​മാ​യ വി​ൻ​സെ​ന്‍റ് പ​റ​യ​ന്നി​ലം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ജോ വി​ച്ചാ​ട്ട് , ജെ​യിം​സ് തെ​ക്കേ​മു​റി , ജോ​സ് വ​ള്ളാ​ടി​യി​ൽ, രാ​ജേ​ഷ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.