കൂ​ടു​ത​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി
Wednesday, July 17, 2019 10:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്, ഇ​എ​ൻ​ടി, ത്വ​ക്ക് രോ​ഗം, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തോ​ടെ ദി​വ​സ​വും 400 മു​ത​ൽ 500 രോ​ഗി​ക​ൾ​വ​രെ നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്.

അ​ഞ്ച് സ്പെ​ഷ​ലി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 13 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം നി​ല​വി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. പു​തു​താ​യി അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​നും നേ​ത്ര​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​നും ചാ​ർ​ജെ​ടു​ത്തി​ട്ടു​ണ്ട്. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ നേ​ത്ര​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. 30 കി​ട​ക്ക​ക​ളാ​ണ് അ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള​ത്.

ഇ​വി​ടെ ഇ​പ്പോ​ൾ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ ഏ​റെ​യും പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രാ​ണ്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 60 ജീ​വ​ന​ക്കാ​രാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. പീ​ഡി​യാ​ട്രി​ക്, ത്വ​ക്ക്രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ഇ​എ​ൻ​ടി, ഫി​സി​ഷ്യ​ൻ മൂ​ന്നു​ദി​വ​സ​വും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ക്കു​ക​യും നി​ർ​മി​തി​യെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പു​തി​യ എ​ക്സ്-​റേ,
മോ​ർ​ച്ച​റി കെ​ട്ടി​ട​ങ്ങ​ൾ

എ​ക്സ്-​റേ വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​നി ചെ​റി​യ ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. എ​ത്തി​ച്ചി​രി​ക്കു​ന്ന മെ​ഷീ​ന്‍റെ പ്രോ​സ​സ​ർ യൂ​ണി​റ്റ് മാ​റ്റി​സ്ഥാ​പി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സാ​ക്കി മാ​റ്റാ​നാ​കും. ഇ​തി​നു എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വാ​കും. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് അ​നു​വ​ദി​ച്ച നാ​ലു​ല​ക്ഷം രൂ​പ നി​ല​വി​ലു​ണ്ട്. എ​ക്സ്-​റേ മെ​ഷീ​ൻ ല​ഭ്യ​മാ​ക്കു​ന്ന ഫ്യൂ​ജി ഫി​ലിം ലി​മി​റ്റ​ഡു​മാ​യു​ള്ള ക​രാ​ർ ഓ​ഗ​സ്റ്റ് 22-ന് ​അ​വ​സാ​നി​ക്കും. അ​തി​നു​മു​ന്പ് ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് നാ​ലു​ല​ക്ഷം രൂ​പ​കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ൽ പ്രോ​സ​സ​ർ യൂ​ണി​റ്റ് മാ​റ്റി​സ്ഥാ​പി​ക്കാ​നാ​കും.

കൂ​ടാ​തെ പു​തി​യ മോ​ർ​ച്ച​റി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മോ​ർ​ച്ച​റി ബെ​ഡി​ന്‍റെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ നാ​ലു​മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഇ​ല​ക്ട്രി​ക്ക​ൽ, പ്ല​ന്പിം​ഗ് ജോ​ലി​ക​ളും ആ​രം​ഭി​ക്കും.

ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മാ​ണ്. ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നെ​ത്തു​ട​ർ​ന്ന് മൈ​ക്രോ ബ​യോ​ള​ജി ലാ​ബും ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​മാ​ണ് പ്ര​ശ്നം

ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​യു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

വി​വ​രം ന​ഗ​ര​സ​ഭ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ കി​ണ​റി​ലെ വെ​ള്ളം വ​റ്റി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും പ​രി​മി​ത​മാ​ണ്. ഇ​തു കി​ട​പ്പു​രോ​ഗി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള പൊ​തു​കി​ണ​റി​ൽ​നി​ന്നു ആവശ്യത്തിനുള്ള വെ​ള്ളം എ​ത്തി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വി​ത​ര​ണ പൈ​പ്പു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും.