ക​ട്ട​പ്പ​ന​യാ​റി​ലെ പോ​ള നീ​ക്കാ​ൻ ന​ട​പ​ടി
Wednesday, July 17, 2019 10:21 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യാ​റി​ൽ നി​റ​ഞ്ഞ ആ​ഫ്രീ​ക്ക​ൻ പോ​ള​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ ധാ​തു ലാ​വ​ണ​ക​ളെ​യും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നെ​യും മ​ത്സ്യ​സ​ന്പ​ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ പോ​ള​ക​ൾ ക​ട്ട​പ്പ​ന​യാ​റി​ന്‍റെ കൈ​ത്തോ​ടു​ക​ളി​ലെ നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​പ​തേ​ക്ക​ർ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ട്ട​പ്പ​ന​യാ​ർ നി​ശ്ച​ല​മാ​യി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നം മാ​സം​കൊ​ണ്ട് ഒ​രു​കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ആ​ഫ്രി​ക്ക​ൻ പോ​ള​ക​ൾ വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തോ​ട് പൂ​ർ​ണ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്ന കു​ള​വാ​ഴ എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ള പ്ര​ദേ​ശ​ത്തെ ജൈ​വ​വ്യ​വ​സ്ഥ​യേ​യും ബാ​ധി​ച്ചു​ക​ഴി​ഞ്ഞു.

അ​തി​വേ​ഗ​മാ​ണ് പോ​ള വ​ള​രു​ന്ന​ത്. പി​ന്നീ​ട് സൂ​ര്യ​പ്ര​കാ​ശ​വും ഓ​ക്സി​ജ​നും ജ​ല​ത്തി​ലേ​ക്ക് ക​ട​ക്കി​ല്ല. ജ​ല​ത്തി​ൽ ഓ​ക്സി​ജ​ന്‍റ അ​ള​വ് കു​റ​യു​ന്ന​തോ​ടെ മ​ത്സ്യ​ങ്ങ​ളും ജ​ല​ജീ​വി​ക​ളും ച​ത്തൊ​ടു​ങ്ങും. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​യു​ന്ന​തോ​ടെ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തി​നും കാ​ര​ണ​മാ​കാം.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ബി​ജു, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജൂ​വാ​ൻ ഡി. ​മേ​രി, ബി​നി​ഷ് ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ള​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് തോ​മ​സ് മൈ​ക്കി​ൾ പ​റ​ഞ്ഞു.

12 ദി​വ​സം​കൊ​ണ്ട് ഇ​ര​ട്ടി​യി​ല​ധി​കം വ​ള​രു​ന്ന പോ​ള, ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ടാ​യാ​ൽ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലും എ​ത്താ​ൻ സാ​ധ്യ​ത ഏ​റെ​യു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്നും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ബി​ജു പ​റ​ഞ്ഞു.