വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് ഭൂ​മി വി​റ്റ​താ​യി പ​രാ​തി
Wednesday, July 17, 2019 10:21 PM IST
രാ​ജ​കു​മാ​രി: പി​താ​വ് പ​ണ​യ​പ്പെ​ടു​ത്തി​യ ഭൂ​മി വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് മ​റ്റൊ​രാ​ൾ​ക്ക് മ​റി​ച്ചു​വി​റ്റ​താ​യി മ​ക​ന്‍റെ പ​രാ​തി. ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ല എ​സ്. രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്തു. ശാ​ന്ത​ൻ​പാ​റ പേ​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ (50), വ​ന​ജ (54), രം​ഗ​സ്വാ​മി (60), ഷൈ​ൻ (50), സു​ന്ദ​രി (60) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
രാ​മ​ച​ന്ദ്ര​ന്‍റെ പി​താ​വ് ശേ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പേ​ത്തൊ​ട്ടി​യി​ലു​ള്ള ഒ​ന്നേ​കാ​ൽ ഏ​ക്ക​ർ ഭൂ​മി രാ​ധാ​കൃ​ഷ​ണ​ൻ എ​ന്ന​യാ​ൾ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി 2002-ൽ 80000 ​രൂ​പ വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ശേ​ഖ​ർ മ​രി​ച്ചു. പ​ണം തി​രി​കെ​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​ധാ​കൃ​ഷ്ണ​നു​ണ്ടാ​യ ന​ഷ്ട​വും​ചേ​ർ​ത്ത് 1,30,000 രൂ​പ ന​ൽ​കി ഭൂ​മി വീ​ണ്ടെ​ടു​ക്കു​വാ​ൻ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ധാ​ര​ണ​യാ​യി​രു​ന്ന​താ​യി രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പി​ന്നീ​ട് ഈ ​ആ​വ​ശ്യ​വു​മാ​യി രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​ക്കെ​ലെ​ത്തി​യ രാ​മ​ച​ന്ദ്ര​നെ പ​ല കാ​ര​ണ​ങ്ങ​ൾ​പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം രാ​ധാ​കൃ​ഷ്ണ​നു വി​ട്ടു​ന​ൽ​കി 2002-ൽ ​വ്യാ​ജ മു​ക്ത്യാ​ർ നി​ർ​മി​ച്ച് രാ​ജ​കു​മാ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വ​ന​ജ, രം​ഗ​സ്വാ​മി എ​ന്നി​വ​രു​ടെ പേ​ർ​ക്ക് ഈ ​ഭൂ​മി ര​ജി​സ്റ്റ​ർ​ചെ​യ്തു ന​ൽ​കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.