അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 10:21 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വം​മൂ​ലം അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രും നെ​ടു​ങ്ക​ണ്ടം ഐ​സി​ഡി​എ​സ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ​യും സ​മ​ര​വും ആ​രം​ഭി​ച്ച് ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം അ​ക്കൗ​ണ്ടി​ൽ എ​ത്തി.
ജൂ​ണ്‍ മാ​സ​ത്തെ ശ​ന്പ​ളം 17 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാ​തെ​യാ​യ​തോ​ടെ​യാ​ണ് സ​മ​ര​വു​മാ​യി ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​നു​കീ​ഴി​ലെ 115 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രു​മാ​യി 230 പേ​രാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള സ്ത്രീ​ക​ളാ​ണി​വ​ർ. പ്രോ​ജ​ക്ട് ഓ​ഫീ​സി​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പ​ടെ പ​ത്തു​പേ​രാ​ണ് ജോ​ലി​യി​ലു​ള്ള​ത്. ഇ​വ​രെ​ല്ലാം മാ​സാ​ദ്യം​ത​ന്നെ ശ​ന്പ​ളം കൈ​പ്പ​റ്റു​ന്പോ​ഴാ​ണ് തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ന്ന​ത്.
മാ​സ​ത്തി​ലെ ആ​ദ്യ അ​ഞ്ചു​ദി​വ​സ​ത്തി​ന​കം ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം നെ​ടു​ങ്ക​ണ്ടം പ്രോ​ജ​ക്ടാ​ഫീ​സ് അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.
എ​ല്ലാ മാ​സ​വും നാ​ലു​ത​വ​ണ​ക​ളി​ലാ​യി മാ​ത്ര​മാ​ണ് ശ​ന്പ​ളം പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ന്ന​ത്. വ​ർ​ക്ക​ർ​മാ​ർ​ക്ക് 11563 രൂ​പ​യും ഹെ​ൽ​പ​ർ​മാ​ർ​ക്ക് 7500 രൂ​പ​യു​മാ​ണ് ശ​ന്പ​ളം. പാ​ന്പാ​ടും​പാ​റ, ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രു​മാ​ണ് ശ​ന്പ​ളം ല​ഭി​ക്കാ​നാ​യി ധ​ർ​ണ ന​ട​ത്തി​യ​ത്. ധ​ർ​ണ ആ​രം​ഭി​ച്ച​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ശ​ന്പ​ളം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തു​ക​യു​മാ​യി​രു​ന്നു.
സ​മ​ര​ത്തി​ൽ പ്രൊ​ജ​ക്ട് ലീ​ഡ​ർ എ​ൻ.​എം. ശോ​ഭ​ന, കെ.​എ. മ​റി​യാ​മ്മ, റെ​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ന്നാ​ൽ പ​ത്താം തീ​യ​തി​ക്കു​മു​ന്പ് ശ​ന്പ​ളം വി​ത​ര​ണം​ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ വേ​ണ​മെ​ന്നും ഇ​തു​മൂ​ല​മാ​ണ് ശ​ന്പ​ളം വൈ​കു​ന്ന​തെ​ന്നു​മാ​ണ് ഐ​സി​ഡി​എ​സ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.