കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ
Wednesday, July 17, 2019 10:23 PM IST
ഇ​ടു​ക്കി: മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ഭൗ​മ​സൂ​ച​ക പ​ദ​വി വി​ളം​ബ​ര ശി​ൽ​പ​ശാ​ല ഇ​ന്ന് കോ​വി​ൽ​ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്ര​ഹാ​ളി​ൽ ന​ട​ത്തും. രാ​വി​ലെ 10.30ന് ​മ​ന്ത്രി വി. ​എ​സ്. സു​നി​ൽ​കു​മാ​ർ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എം. ​എം മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​റ​യൂ​ർ​ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ ക​രി​ന്പു​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ വി​പ​ണി മെ​ച്ച​പ്പെ​ടു​ത്താ​നും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വ​കു​പ്പും മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്നാ​ണ് ശി​ല്പ​ശാ​ല ഒ​രു​ക്കു​ന്ന​തെ​ന്ന് കാ​ർ​ഷി​ക വി​ക​സ​ന​ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ് ഡ​യ​റ​ക്ട​റും സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​ര​ത്ത​ൻ യു.​ഖേ​ൽ​ക്ക​ർ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. ഇ​ന്ദി​രാ​ദേ​വി എ​ന്നി​വ​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മ​റ​യൂ​ർ ശ​ർ​ക്ക​ര ഭൗ​മ​സൂ​ച​ക പ​ദ​വി പ​ത്രം കൃ​ഷി മ​ന്ത്രി​യി​ൽ നി​ന്നും അ​ഞ്ചു​നാ​ട് ക​രി​ന്പ് ഉ​ത്പാ​ദ​ക വി​പ​ണ​ന സം​ഘം ഏ​റ്റു​വാ​ങ്ങും. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഡോ. ​പി. ഇ​ന്ദി​രാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.
കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ർ ദേ​വേ​ന്ദ്ര​കു​മാ​ർ സിം​ഗ് ഭൗ​മ​സൂ​ച​ക ഉ​ത്പ​ന്ന പ്ര​കാ​ശ​ന​വും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ആ​ർ ച​ന്ദ്ര​ബാ​ബു ഭൗ​മ​സൂ​ച​ക ഫാ​ക്ട് ഷീ​റ്റി​ന്‍റെ​യും മ​റ​യൂ​ർ ശ​ർ​ക്ക​ര വെ​ബ്സൈ​റ്റി​ന്‍റെ​യും പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഐ​പി​ആ​ർ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി.​ആ​ർ. എ​ൽ​സി ഭൗ​മ​സൂ​ച​ക പ​ദ​വി​യു​ടെ ഭാ​വി പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കും. നാ​ളെ രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബി​ൽ ച​ർ​ച്ച​യി​ൽ മ​ന്ത്രി പ​ങ്കെ​ടു​ക്കു​ക​യും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യും.