മൂ​ന്നാ​റി​ൽ സ്പോ​ർ​ട്സ് യൂ​ണി​വ​ഴ്സി​റ്റി സ്ഥാ​പി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, July 17, 2019 10:23 PM IST
തൊ​ടു​പു​ഴ : മൂ​ന്നാ​റി​ൽ ഖേ​ലോ ഇ​ന്ത്യ​യു​ടെ പ്രൊ​ജ​ക്ടി​ൽ​പ്പെ​ടു​ത്തി ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് ടെ​യി​നിം​ഗ് സെ​ന്‍റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഗ്രാ​മീ​ണ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കാ​നും ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ഡ​വ​ല​പ്പ​മെ​ന്‍റ് ഫ​ണ്ടി​ൽ നി​ന്നും അ​ഡ്വ​ഞ്ച​ർ അ​ക്കാ​ഡ​മി​ക്ക് പ​ണ​മ​നു​വ​ദി​ക്ക​ണം. അ​ത്‌ലറ്റി​ക്സി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​യ​രൂ​പീ​ക​ര​ണ​മു​ണ്ടാ​ക​ണം. ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി ക​ഴി​വു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും ക​ഴി​വു തെ​ളി​യി​ച്ച​വ​രെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​യി മാ​റി. കാ​യി​ക താ​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ സ്പ​ർ​ശി​ക്കു​ന്ന ത​ര​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ക്രി​യ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ യു​വ​ജ​ന വ​കു​പ്പി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ങ്കി​ലും എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പി​ന് ക​ഴി​യ​ണ​മെ​ന്നും സ്പോ​ർ​ട്സ് യു​വ​ജ​ന വ​കു​പ്പി​ന്‍റെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.