അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു
Wednesday, July 17, 2019 10:23 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. സി​യാ​ദ് രാ​ജി​വ​ച്ചു. കെ.​എ​സ്. സി​യാ​ദി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ച​ർ​ച്ച​ക്കെ​ടു​ക്കും​മു​ന്പെ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.
ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മ​ിതി​യി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​തോ​ടെ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ​സ്ഥാ​നം ന​ഷ്ട​മാ​യി. ക്ഷേ​മ​കാ​ര്യ സ​മ​തി​യി​ൽ എ​ൽ​ഡി​എ​ഫ് -മൂ​ന്ന്, യു​ഡി​എ​ഫ് -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ദീ​പ രാ​ജീ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ ത​ൽ​സ്ഥാ​ന​ത്ത് ഒ​ഴി​വു വ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ഷേ​മ​കാ​ര്യ സ​മ​തി​യി​ലു​ണ്ടാ​യി​രു​ന്ന പ്രി​ൻ​സി മാ​ത്യു​വി​നെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി തെര​ഞ്ഞെ​ടു​ത്തു. ഇ​തേ​തു​ട​ർ​ന്ന് ക്ഷേ​മ​കാ​ര്യ സ​മ​ിതി​യി​ലു​ണ്ടാ​യ ഒ​ഴി​വി​ൽ ഒ​രു എ​ൽ​ഡി​എ​ഫ് അം​ഗം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മ​തി​യി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ​ത്.