പാ​വ​നാ​ത്മ കോ​ള​ജ് ആ​ദ്യ ബി​രു​ദബാ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം 20-ന്
Wednesday, July 17, 2019 10:24 PM IST
ചെ​റു​തോ​ണി: മു​രു​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലെ ആ​ദ്യ ബി​രു​ദ ബാ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം - ക​ലാ​ല​യ മു​റ്റ​ത്ത് 20-ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ ഒ​ൻ​പ​തി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നോ പു​തി​യാ​പ​റ​ന്പി​ൽ, കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​ജ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ആ​ദ്യ​ബാ​ച്ചി​ലെ കാ​ല​യ​ള​വി​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​രു​ന്ന പ്ര​ഫ. ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ൻ, റ​വ.​ഡോ.​തോ​മ​സ് പെ​രി​യ​പ്പു​റം, അ​ധ്യാ​പ​ക​രാ​യി​രു​ന്ന പ്ര​ഫ. വി.​ജെ. പീ​റ്റ​ർ, ഡോ. ​ജോ​ണ്‍​സ​ണ്‍ വ​ർ​ഗീ​സ്, പ്ര​ഫ. ജോ​യ് മാ​ത്യു, പ്ര​ഫ. കെ.​പി. ബെ​ന്നി, ഡോ. ​ജ​യിം​സ് മാ​ത്യു, പ്ര​ഫ. നാ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് ആ​ദ്യ ബാ​ച്ചി​ലെ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും ജൂ​ബി​ലി ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ബാ​ച്ചി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടൂം​ബ​സം​ഗ​മ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തും.
പാ​വ​നാ​ത്മാ കോ​ള​ജി​ലെ മു​ഴു​വ​ൻ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ൻ ഫ്രാ​ൻ​സി​സ്, പി.​വി. ജി​നി, ഷി​ജി ര​തീ​ഷ്, റാ​ണി, ഡോ. ​വി.​എ. ഡൊ​മി​നി​ക് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.