പെ​ൻ​ഷ​നേ​ഴ്സ് റാ​ലിയും യോഗവും ന​ട​ത്തി
Wednesday, July 17, 2019 10:24 PM IST
തൊ​ടു​പു​ഴ: വി​നി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ റാ​ലി​യും യോ​ഗ​വും ന​ട​ത്തി.
യൂ​ണി​യ​ൻ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം യോ​ഗം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെഎ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​സി. ഗോ​പി​നാ​ഥ​നാ​യ​ർ, കെ ​എ​സ് ആ​ർ ടി ​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജി.​പ​ത്മ​നാ​ഭ​ൻ, പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ​-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ.​പ്രേ​മ​കു​മാ​രി​യ​മ്മ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ.​മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ.​മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.