ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു
Thursday, July 18, 2019 12:41 AM IST
തി​​രു​​വ​​ല്ല: ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ഓ​​ത​​റ കു​​റി​​യേ​​ട​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​നും പു​​ത്ത​​ൻ​​കാ​​വ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ല​​സ്ടു സ​​യ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ലി​​ൻ​​സ് ജ​​യിം​​സാ​​ണ് (18) മ​​രി​​ച്ച​​ത്.

ബൈ​​ക്കി​​ൽ ഒ​​പ്പം യാ​​ത്ര ചെ​​യ്തി​​രു​​ന്ന ഓ​​ത​​റ പേ​​ടി​​യി​​ൽ തോ​​മ​​സി​​ന്‍റെ മ​​ക​​നും കു​​റ്റൂ​​ർ ഗ​​വ​​ണ്‍മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ആ​​ൽ​​ബി​നെ (18) ​ഗു​​രു​​ത പ​​രി​​ക്കു​​ക​​ളോ​​ടെ പു​​ഷ്പ​​ഗി​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ 7.30 ന് ​​പ​​ടി​​ഞ്ഞാ​​റ്റോ​​ത​​റ ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​രു​​വ​​രും ട്യൂ​​ഷ​​ൻ ക്ലാ​​സി​​ലേ​​ക്ക് ബൈ​​ക്കി​​ൽ പോ​​ക​​വേ ബൈ​​റോ​​ഡി​​ൽ നി​​ന്നും പ്ര​​ധാ​​ന റോ​​ഡി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന ലി​​ൻ​​സ് തെ​​റി​​ച്ച് സ​​മീ​​പ​​ത്തു​​ള്ള പോ​​സ്റ്റി​​ൽ ത​​ല ഇ​​ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​മ്മ: ലി​​സി. സ​​ഹോ​​ദ​​ര​​ൻ: പ്രി​​ൻ​​സ്.