സ്ഫോ​ട​ക വ​സ്തു​ക്ക​ൾ മോ​ഷ​ണം​പോ​യ സം​ഭ​വം: ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Friday, July 19, 2019 10:05 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്കു​സ​മീ​പം ച​തു​രം​ഗ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ പാ​റ​മ​ട​യി​ൽ​നി​ന്നും 100 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പാ​റ​മ​ട​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രു ഉ​ട​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.
കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​രം. മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​ല​യ​ള​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​റ്റ​താ​യാ​ണ് സൂ​ച​ന.
ച​തു​രം​ഗ​പ്പാ​റ പാ​റ​മ​ട​യി​ൽ​നി​ന്നും ഡി​റ്റ​ണേ​റ്റ​റും ജ​ലാ​റ്റി​ൻ സ്റ്റി​ക്കും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു. പാ​റ​മ​ട​യ്ക്കു സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മോ​ഷ​ണം ന​ട​ന്ന ജൂ​ലൈ എ​ട്ടി​ന് പു​ല​ർ​ച്ചെ പാ​റ​മ​ട​യി​ലേ​ത്തി​യ ജീ​പ്പും ബൈ​ക്കു​ക​ളും അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​യി​ൽ നി​ന്നു​മാ​ണ് 800 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 200 ഡി​റ്റ​നേ​റ്റ​റു​ക​ളും കാ​ണാ​താ​യ​ത്. സ്ഫോ​ട​ക വ​സ്തു​വാ​യ​തി​നാ​ൽ സു​ര​ക്ഷി​ത​മാ​യ കേ​ന്ദ്ര​ത്തി​ലാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ഡി​റ്റ​നേ​റ്റ​റു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഗോ​ഡൗ​ണി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ​ത്തെ​തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ച​തു​രം​ഗ​പ്പാ​റ​യി​ൽ എ​ത്തി​യ ജി​ല്ല പോ​ലീ​സ് മേ​ധാ​വി മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ​ക്കു കൈ​മാ​റി​യി​രു​ന്നു.