സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ക​ണ്ടം ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ചു
Friday, July 19, 2019 10:05 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ നേ​രി​ട്ട​റി​യാ​ൻ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ചു.
ഹോ​സ്റ്റ​ൽ കെ​ട്ടി​ട​വും പ​രി​സ​ര​വും ആ​ണ്‍​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും നെ​ടു​ങ്ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം, താ​ൽ​കാ​ലി​ക സം​വി​ധാ​നം എ​ന്ന​നി​ല​യി​ൽ ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​രു​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബി​നീ​ഷ്, സെ​ക്ര​ട്ട​റി ഡോ. ​സ​ഞ്ജ​യ്കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ. മാ​യ​ദേ​വി എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.
നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​തി​ന്‍റെ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും സ്പോ​ർ​ട്സ് മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും അ​തി​നു​ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും മേ​ഴ്സി​കു​ട്ട​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം 22 വി​ദ്യാ​ർ​ഥി​ക​ളെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ഹോ​സ്റ്റ​ലി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. പു​തി​യ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​നു​സ​മീ​പം റ​വ​ന്യു​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​ര​യേ​ക്ക​റോ​ളം സ്ഥ​ലം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന് വി​ട്ടു​കൊ​ടു​ക്കു​വാ​നു​ള്ള നീ​ക്ക​വും റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ന്നു​ണ്ട്. പു​തി​യ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​ന്ന​തു​വ​രെ കു​ട്ടി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ ഒ​രു​ക്കും. കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തു​വ​രെ ആ​ണ്‍​കു​ട്ടി​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ വെ​വ്വേ​റെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ച​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ കെ​ട്ടി​ട​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​ൻ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.