ശാസ്ത്രമേ​ഖ​ല​യി​ലെ പു​തി​യ അ​റി​വു​ക​ളു​മാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ
Friday, July 19, 2019 10:05 PM IST
പെ​രു​വ​ന്താ​നം: ക​ണ്ടും തൊ​ട്ട​റി​ഞ്ഞും ശാസ്ത്ര മേ​ഖ​ല​യി​ലെ പു​തി​യ അ​റി​വു​ക​ളു​മാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ പാ​ഠ​ച​ക്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​നം മെ​റ്റ് മൂ​ണ്‍ @ 50 തു​ട​ക്ക​മാ​യി. മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ൽ​കു​ത്തി​യ​തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം, ഐ​എ​സ്ആ​ർ​ഒ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി, രാ​സ​മൂ​ല​ക​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ നൂ​റ്റി​യ​ന്പ​താം വാ​ർ​ഷി​കം, ഐ​യു​പി​എ​സി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഐ​സ്ആ​ർ​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​വി​ധ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നീ മോ​ഡ​ലു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ബ്രേ​ക്ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ശാ​സ്ത്ര ച​ക്രം എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും പ്ര​ദ​ർ​ശ​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ചു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ല​സ്കോ​പ്പ് നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. ഇ​തി​നാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ശാ​സ്ത്ര ച​ക്രം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. ഓ​രോ വി​ദ്യാ​ർ​ഥി​യേ​യും നി​രീ​ക്ഷി​ച്ച് അ​വ​രു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് പാ​ഠ​ച​ക്രം ചെ​യ്യു​ന്ന​ത്.
രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നെ​ല്ലൂ​ർ കാ​ലാ​യി പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡോ​മി​നി​ക്, പ​ഞ്ചാ​യ​ത്തം​ഗം പി.​ഇ. വ​ർ​ക്കി, സി.​ജെ. വി​നോ​ജി, ഗ്രേ​സി​ക്കു​ട്ടി ജോ​ണ്‍, അ​നി​ത​മ്മ ഏ​ബ്ര​ഹാം, സാ​ജു പൗ​വ​ത്ത്, റ​ജി​മോ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​ത്. ഇ​ന്ന് സ​മാ​പി​ക്കു​ന്ന പ്ര​ദ​ർ​ശ​നം വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. പ്ര​ദ​ർ​ശ​ന​ത്തി​ന് ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​എ​ൻ. ഹ​രി​ദാ​സ്, ഷി​ബു ദാ​സ്, കി​ര​ണ്‍ മോ​ഹ​ൻ, ഹ​രി. കെ.​എ​ൻ, അ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.