ദേ​ശി​യ ക​ര​ട് വി​ദ്യാ​ഭ്യാ​സ ന​യം: പ​ഠ​ന​ശി​ബി​രം 22-ന് ​വാ​ഴ​ത്തോ​പ്പി​ൽ
Friday, July 19, 2019 10:05 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ​വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നും വി​ശ​ക​ല​നം ന​ട​ത്തു​ന്ന​തി​നു​മാ​യി 22-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തും.
കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ നി​ർ​വ​ഹി​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം പ്ര​സം​ഗി​ക്കും.
കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ണ്‍​ഫ്ര​ൻ​സ് ഓ​ഫ് ഇ​ന്ത്യ വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫാ. ​ജോ മ​ണി​പ്പാ​ടം എ​സ്ഡി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ക്കു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​പ്പ​റ്റി അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 31 വ​രെ​യാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം.
സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മാ​റ്റം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ​മി​തി​യാ​ണ് ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി. ആ​ദ്യ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഡോ. ​ഡി.​എ​സ്. കോ​ത്താ​രി​യാ​ണ്. 1964-ൽ ​രൂ​പം​കൊ​ണ്ട ഈ ​സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ഇ​തു​വ​രെ​യും വി​ദ്യാ​ഭ്യാ​സ​ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​രു​ന്ന​ത്.
വാ​ഴ​ത്തോ​പ്പി​ൽ ന​ട​ക്കു​ന്ന പ​ഠ​ന​ശി​ബി​ര​ത്തി​ന് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ടു​ക്കി രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി വ​ലി​യ​മ​റ്റം, ജി​ജി ഏ​ബ്ര​ഹം, എം.​വി. ജോ​ർ​ജു​കു​ട്ടി, ഷൈ​നി ബേ​ബി, റീ​ന ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും. രൂ​പ​ത​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ൽ​നി​ന്നും പ്ര​ഥ​മാ​ധ്യാ​പ​ക​രും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​തി​നി​ധി​ക​ളും വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ബി.​എ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ഠ​ന​ശി​ബി​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.