വ​നം അ​ദാ​ല​ത്ത്
Saturday, July 20, 2019 10:20 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ക്കുന്നവരുടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഓ​ഗ​സ്റ്റ് 16നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ ക​ള​ക്‌​ട​റേ​റ്റി​ൽ വ​നം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. കൃ​ഷി​നാ​ശം, വ​ന്യ​മൃ​ഗ​ശ​ല്യം, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം, ന​ഷ്‌​ട​പ​രി​ഹാ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു വ​നം മ​ന്ത്രി​യെ​യും അ​ധി​കാ​രി​ക​ളെ​യും അ​റി​യി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് വ​നം അ​ദാ​ല​ത്തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ ഓ​ഗ​സ്റ്റ് ഒന്പതു വ​രെ വ​നം​വ​കു​പ്പി​ന്‍റെ കു​മ​ളി, പീ​രു​മേ​ട്, മൂ​ന്നാ​ർ, മാ​ങ്കു​ളം, മ​റ​യൂ​ർ, പൈ​നാ​വ് ഓ​ഫീ​സു​ക​ളു​ടെ വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന​യോ നേ​രി​ട്ടോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ സ​മ​ർ​പ്പി​ക്കാം. പ​രാ​തി​ക്കാ​ര​ന്‍റെ പൂ​ർ​ണ മേ​ൽ​വി​ലാ​സ​വും ഫോ​ൺ​ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്ത​ണം.