എം​പി​ക്കെ​തി​രേ ക​മ​ന്‍റ്: പോ​ലീ​സു​കാ​ര​നെ​തി​രേ പ​രാ​തി
Saturday, July 20, 2019 10:20 PM IST
തൊ​ടു​പു​ഴ : ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലീ​സു​കാ​ര​ൻ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ക​മ​ന്‍റി​ട്ട​താ​യി പ​രാ​തി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യും പി​എ​സ് സി​യി​ലെ അ​ഴി​മ​തി​ക്കെ​തി​രേയും കെ ​എ​സ് യു ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് എം​പി യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​ട്ട പോ​സ്റ്റി​നു പി​ന്നാ​ലെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ക​മ​ന്‍റി​ട്ട മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് ക്യാ​ന്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജോ ജോ​സ​ഫ് വെ​ച്ചൂ​ർ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് പ​രാ​തി ന​ൽ​കി​യ​ത്.