ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 20, 2019 10:20 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 59-ാം മൈ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ഹൈ​സ്കൂ​ളി​ൽ​നി​ന്നും വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

വ​ർ​ക്ക്ഷോ​പ്പി​ൽ പ​ണി​ക​ഴി​ഞ്ഞ​ശേ​ഷം ട്ര​യ​ൽ പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​തേ ഭാ​ഗ​ത്തേ​ക്കു​ത​ന്നെ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്നും പോ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ട​മ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി ജി​ന്ന (41)യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ർ​ക്ക് ഷോ​പ്പ്് ജീ​വ​ന​ക്കാ​ര​നാ​യ മ​ഞ്ഞു​മ​ല സ്വ​ദേ​ശി രാ​ജേ​ഷ് (30) എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി ര​തീ​ഷ് (28), സ​ത്രം സ്വ​ദേ​ശി ശ​ര​വ​ണ​ൻ (22), അ​ജി​ത്ത് (21), ചു​ര​ക്കു​ളം സ്വ​ദേ​ശി സു​നി​ൽ (21) എ​ന്നി​വ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.