ജി​ല്ലാ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, July 20, 2019 10:21 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 28 നു ​രാ​വി​ലെ രാ​വി​ലെ ഏ​ഴി​ന് തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​പ​ടി​യി​ലു​ള്ള ഓ​ഫ് റോ​ഡി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീക​രി​ച്ചി​രി​ക്കു​ന്ന​ത്.

12നും 23 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ മ​ങ്ങാ​ട്ടു​ക​വ​ല, ചേ​റ്റു​കു​ഴി ന​വ​ജീ​വ​ൻ ക്ല​ബ്, കു​ട്ടി​ക്കാ​നം ഐ​എ​ച്ച്ആ​ർ​ഡി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആരംഭിച്ചു. ഓ​ഗ​സ്റ്റ് 3, 4 തീയ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ക്കു​ന്ന സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ ചാന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9447173843 എ​ന്ന ന​ന്പ​റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇതിനുപുറമേ പരിശീലന ദിവസമായ 28ന് സൈ​ക്കി​ൾ, ര​ണ്ട് ഫോ​ട്ടോ, വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, കി​റ്റ് എ​ന്നി​വ​യു​മാ​യി രാ​വി​ലെ ഏഴിന് ​മ​ത്സ​ര​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ര​ുകയും വേണമെന്ന് ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.