സ്ഫോ​ട​കവ​സ്തു​ക്ക​ൾ മോ​ഷ​ണം​പോ​യ കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, July 20, 2019 10:21 PM IST
നെ​ടു​ങ്ക​ണ്ടം: ച​തു​രം​ഗ​പ്പാ​റ​യി​ലെ പാ​റ​മ​ട​യി​ൽ​നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ പാ​റ​മ​ട ജീ​വ​ന​ക്കാ​ര​ൻ അ​ട​ക്കം ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. ആ​റു​വ​ർ​ഷ​മാ​യി പാ​റ​മ​ട​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഡി​റ്റ​ണേ​റ്റ​ർ വാ​ങ്ങി വി​ല്​പ​ന ന​ട​ത്തി​യ​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ദി​യാ​ർ​പു​രം ചേ​രി​ക്ക​ൽ ര​തീ​ഷ്(34), സ​ന്യാ​സി​യോ​ട പ​ന​ക്ക​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​തീ​ഷ്(35), കോ​ഴി​ക്കോ​ട് പു​ളി​ക്ക​ൽ അ​ത്തൂ​ർ​കു​ന്ന് ഈ​ട്ടി​പ​റ​ന്പി​ൽ വി​ശ്വ​നാ​ഥ​ൻ(50), ആ​ദി​യാ​ർ​പു​രം ചേ​രി​ക്ക​ൽ ശ്രീ​ജി​ത്ത്(27), തൂ​ക്കു​പാ​ലം പാ​ട്ട​പ​റ​ന്പി​ൽ ഭ​ദ്ര​ൻ(63), ബാ​ല​ഗ്രാം പു​തു​പു​ര​യ്ക്ക​ൽ ശ​ശി​ധ​ര​ൻ(51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ ജീ​പ്പി​ലെ​ത്തി​യ സം​ഘം പാ​റ​മ​ട​യി​ലെ ഗോ​ഡൗ​ണ്‍ ത​ക​ർ​ത്ത് 100 കി​ലോ​ഗ്രാം ജ​ലാ​റ്റി​ൻ സ്റ്റി​ക്കും 2000 ഡി​റ്റ​ണേ​റ്റ​റു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വി​ല്പ​ന ന​ട​ത്തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മോ​ഷ​ണം​പോ​യ 50 ശ​ത​മാ​നം ഡി​റ്റ​ണേ​റ്റ​റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. ബാ​ക്കി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ അ​നി​ൽ ജോ​ർ​ജ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സൈ​ബ​ർ സെ​ൽ എ​സ്ഐ ജോ​ബി തോ​മ​സ്, എ​എ​സ്ഐ​മാ​രാ​യ സി.​വി. ഉ​ല​ഹ​ന്നാ​ൻ, സ​ജി എ​ൻ. പോ​ൾ, ത​ങ്ക​ച്ച​ൻ മാ​ളി​യേ​ക്ക​ൽ, എം.​ആ​ർ. സ​തീ​ഷ്, സ​ലീ​ൽ ര​വി, ടി.​എ​സ്. രാ​ജ​ൻ, ഉ​ടു​ന്പ​ൻ​ചോ​ല സ്റ്റേ​ഷ​നി​ലെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​എ​ച്ച്. ഇ​ബ്രാ​ഹിം, എ. ​സ​ജി, സി.​വി. സ​നീ​ഷ്, എ​സ്. ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ടു​ക്കി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.