അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ
Saturday, July 20, 2019 10:23 PM IST
അ​ടി​മാ​ലി: മ​ഴ ക​ന​ക്കു​ന്തോ​റും അ​ടി​മാ​ലി മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി. മ​ണ്ണു​റ​പ്പി​ല്ലാ​ത്ത പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് അ​ടി​മാ​ലി മ​ന്നാ​ങ്കാ​ല പ​ട​പ്പു​ര​ക്ക​ൽ ആ​ന്‍റ​ണി​യു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ഇ​ടി​ഞ്ഞ് സ​മീ​പ​വാ​സി​യാ​യ പു​ന​ത്തി​ൽ ഈ​ശ​പ്പ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. ഈ ​വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും വ​രാ​ന്ത​യും ത​ക​ർ​ന്നു.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ഈ​ശ​പ്പ​ൻ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ഭാ​ര്യ സൂ​സ​മ്മ പ​റ​ഞ്ഞു. സ​മാ​ന​സം​ഭ​വ​ത്തി​ൽ മ​ങ്ങാ​ട്ട് ഹു​സൈ​ന്‍റെ വീ​ടും സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. അ​ടി​മാ​ലി എ​ട്ടു​മു​റി​യി​ൽ വീ​ടി​ന്‍റെ മു​റ്റ​മി​ടി​ഞ്ഞ് മു​ണ്ടി​ക്കു​ടി​യി​ൽ മി​നി​യു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. റോ​ഡു​നി​ർ​മാ​ണ​ത്തി​നാ​യി മി​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു. ഈ ​ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

മൂ​ന്നു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യെ​തു​ട​ർ​ന്ന് ക​ല്ലാ​ർ​കു​ട്ടി, ആ​ന​വി​ര​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റി​യ രീ​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. അ​തേ സ​മ​യം ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളോ​ട് മാ​റി​താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ടി​മാ​ലി വി​ല്ലേ​ജോ​ഫീ​സ​ർ വി.​ബി. ജ​യ​ൻ പ​റ​ഞ്ഞു.