കട്ടപ്പന: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 6.30-ന് കട്ടപ്പന ലയണ്‍സ് ഹാളിൽ നടക്കും. ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി സ്ഥാനാരോഹണം നിർവഹിക്കും. കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി സേവന പദ്ധതികൾ ഉദ്ഘാടനംചെയ്യും.
ഭാരവാഹികളായി ജോർജ് തോമസ്-പ്രസിഡന്റ്, അമൽ മാത്യു-സെക്രട്ടറി, കെ.സി. ജോസ്-ട്രഷറർ എന്നിവർ ചുമതലയേൽക്കും. വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കൽ, ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ച് അവബോധം വളർത്തൽ, പ്രമേഹരോഗ നിർമാർജന ബോധവൽകരണം, അന്ധതാനിവാരണം, പാലിയേറ്റീവ് കെയർ, നിർധനർക്കായി സ്നേഹഭവനം, ഒൗഷധസസ്യ പ്രോത്സാഹനം തുടങ്ങിയ പദ്ധതികൾ ഈവർഷം നടപ്പാക്കുമെന്ന് പി.യു. ജോസഫ്, കെ. ശശിധരൻ, കെ.സി. ജോർജ്, ജോർജ് ജോസഫ്, അമൽ മാത്യു, മാത്യു കെ. ജോണ്‍, ജിജി പാലത്തിനാൽ, ബിബിൻ വാലുമ്മേൽ, സെൻ കുര്യൻ, സാബു ഡി.ജോണ്‍ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.