ഇ​ൻ​ഫാം ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ അ​ണ​ക്ക​ര​യി​ൽ
Saturday, July 20, 2019 10:23 PM IST
കു​മ​ളി: ഇ​ൻ​ഫാം ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് അ​ണ​ക്ക​ര​യി​ൽ മ​ല​നാ​ട് ഡെവ​ല​പ്്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ ന​ട​ത്തു​മെ​ന്ന് ഇ​ൻ​ഫാം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​നത്തി​ൽ അ​റി​യി​ച്ചു. ഇ​ൻ​ഫാം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജൈ​വ​വ​ള വി​ത​ര​ണം ഇ​ൻ​ഫാം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ നി​ർ​വ​ഹി​ക്കും. ഒ​രു​ല​ക്ഷം ഇ​ൻ​ഫാം അം​ഗ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ആ​ളൊ​ന്നി​ന് 100 കി​ലോ​ഗ്രാം വേ​പ്പി​ൻ പി​ണ്ണാ​ക്ക് വി​ത​ര​ണം ചെ​യ്യും. കു​മ​ളി, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് നാ​ളെ വേ​പ്പി​ൻ പി​ണ്ണാ​ക്ക് ന​ൽ​കു​ന്ന​ത്. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ, ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​നും കൂ​ട്ടു​കൃ​ഷി എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി​വ​ഴി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഫാ. ​ജോ​ർ​ജ് അ​ന​ന്ത​ക്കാ​ട്ട്, ഫാ. ​ദേ​വ​സ്യ തൂ​ന്പു​ങ്ക​ൽ, ബേ​ബി സെ​ബാ​സ്റ്റ്യ​ൻ ഗ​ണ​പ​തി​പ്ലാ​ക്ക​ൽ, പി.​എം. അ​ല​ക്സാ​ണ്ട​ർ പാ​റ​ശേ​രി​ൽ, ബെ​ന്നി വ​രി​ക്ക​മാ​ക്ക​ൽ, ജോ​സ് മാ​ത്യു പ​തി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.