റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Saturday, July 20, 2019 10:25 PM IST
ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യി​ൽ ഈ​ട്ടി​ത്തോ​പ്പി​ൽ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഈ​ട്ടി​ത്തോ​പ്പ് - തേ​ക്കി​ൻ​കാ​നം റോ​ഡി​ൽ മൂ​ന്നു​മ​ണി​ക്കു​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ഇ​ടി​ഞ്ഞ് റോ​ഡി​ൽ പ​തി​ച്ച​ത്. ഈ​സ​മ​യം പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യം റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ ക​ട​ന്നു​പോ​കാ​ത്ത​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഭി​ത്തി​ക്ക് 10 അ​ടി​യോ​ളം ഉ​യ​ര​മു​ണ്ടാ​യി​രു​ന്നെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്ന​താ​യും വി​ജ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​അ​ജോ പ​റ​ഞ്ഞു.

ര​ണ്ടു​മാ​സം മു​ന്പാ​ണ് എം​പി ഫ​ണ്ടും പ​ള്ളി​യു​ടെ തു​ക​യും ചെ​ല​വ​ഴി​ച്ച് ഭി​ത്തി നി​ർ​മി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് എം​പി ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച​ത്. ബാ​ക്കി ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ പ​ള്ളി മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രെ​ത്തി റോ​ഡി​ലെ ത​ട​സം നീ​ക്കി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ലും ചെ​റി​യ​തോ​തി​ൽ മ​ണ്ണ​ടി​ഞ്ഞി​ട്ടു​ണ്ട്.