മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, July 20, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മെ​ൽ​വി​ൻ ജോ​യി​യെ (23) സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്നു പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30-നാ​ണ് സം​ഭ​വം. കെ ​എ​സ് യു ​പ​ഠി​പ്പു​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​ഇ​എ​സ് കോ​ള​ജി​ൽ കെ ​എ​സ് യു - ​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​ന്‍റെ ബാ​ക്കി​യാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം നെ​ടു​ങ്ക​ണ്ട​ത്തെ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മെ​ൽ​വി​ൻ പോ​ലീ​സി​നു ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. മെ​ൽ​വി​ൻ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.