ആ​രു​മി​ല്ലേ ഇ​തൊ​ന്നും കാ​ണാ​ൻ! കാ​ത്തു​നി​ന്നു ന​ര​കി​ച്ച രോ​ഗി​ക​ൾ പ്ര​തി​ഷേ​ധ​ക്കി​ട​ക്ക വി​രി​ച്ചു
Saturday, July 20, 2019 10:25 PM IST
അ​ടി​മാ​ലി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന രോ​ഗി​ക​ളു​ടെ അ​മ​ർ​ഷം പ്ര​തി​ഷേ​ധ​ത്തി​ലെ​ത്തി. ഒ​പി വി​ഭാ​ഗ​ത്തി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്. രാ​വി​ലെ എ​ട്ടി​ന് എ​ത്തി​യ രോ​ഗി​ക​ൾ 11.30 വ​രെ ക്യൂ​വി​ൽ നി​ന്നെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ എ​ത്തി​യി​ല്ല. ഒ​പി​യി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​ഞ്ഞൂ​റോ​ളം രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യ്ക്കാ​യി കാ​ത്തു​നി​ന്ന​ത്. രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു ഡോ​ക്ട​ർ​മാ​ർ ഒ​പി​യി​ലെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യ​ത്.