മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വീ​ട് അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
Saturday, July 20, 2019 10:27 PM IST
കു​ള​മാ​വ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് ആ​ദി​വാ​സി കു​ടും​ബം അ​പ​ക​ട ഭീ​തി​യി​ൽ. ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക​ത​മാ​യ മ​ഴ​യി​ലാ​ണ് കു​ള​മാ​വ് ച​ക്കി​മാ​ലി പു​ളി​കു​ന്നി​ൽ ബൈ​ജു​മോ​ന്‍റെ വീ​ട് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ​ത്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം ഒ​ലി​ച്ചു പോ​യി. മ​ഴ തു​ട​ർ​ന്നാ​ൽ വീ​ണ്ടും മ​ണ്ണി​ടി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​നി​യും മ​ണ്ണി​ടി​ഞ്ഞാ​ൽ വീ​ടും ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്. ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍ മ​ക്ക​ളു​മാ​യാ​ണ് ബൈ​ജു ഇ​വി​ടെ ക​ഴി​യു​ന്ന​ത്. മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഏ​ത് നി​മി​ഷ​വും ഒ​രു ദു​ര​ന്തം കാ​ത്ത് ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ.