ന​ഗ​ര​ത്തി​ലെ സ​മ​ര​വേ​ലി​യേ​റ്റം; വാ​ഹ​ന​ക്കു​രു​ക്കി​ൽ വ​ല​ഞ്ഞ് ജ​നം ; പോലീസിന്‍റെ ഗതാഗത നിയന്ത്രണം പാളുന്നു
Saturday, July 20, 2019 10:28 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം. ട്രാ​ഫി​ക് കു​രു​ക്കി​ൽ വ​ല​ഞ്ഞ് ജ​നം. ടൗ​ണി​ൽ പ​ല സം​ഘ​ന​ക​ളു​ടെ​യും സ​മ​ര​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ജം​ഗ്ഷ​നു​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന കു​രു​ക്കി​ൽ​പ്പെ​ട്ട് ജ​നം വ​ല​യു​ന്ന അ​വ​സ്ഥ​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ന്ന​ത​റി​യാ​തെ ടൗ​ണി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ന​ഷ്ട​വും പ​ണ ന​ഷ്ട​വും ഉ​ണ്ടാ​കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ന്ന​ലെ ര​ണ്ടു സം​ഘ​ട​ന​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ പ​ല ജം​ഗ്ഷ​നു​ക​ളി​ലും വാ​ഹ​ന​ത്തി​ര​ക്കി​ൽ ജ​നം വ​ല​ഞ്ഞു. പ്ര​ധാ​ന പാ​ത​ക​ൾ പ്ര​ക​ട​ന​ക്കാ​ർ കൈ​യ​ട​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ട്ടു വി​ട്ട് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തേ​ണ്ട​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​മാ​യ സ​മാ​ന്ത​ര റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് വ​ലി​യ ബു​ദ്ധി​മു​ട്ടി​നി​ട​യാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്രാ​ഫി​ക് പോ​ലീ​സാ​വ​ട്ടെ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​മി​ല്ല.

പ്ര​ക​ട​ന​ങ്ങ​ൾ മൂ​ലം പ​ല​പ്പോ​ഴും ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു വി​ട്ട​തോ​ടെ തൊ​ടു​പു​ഴ ന​ഗ​രം ട്രാ​ഫി​ക് കു​രു​ക്കി​ൽ വീ​ർ​പ്പു മു​ട്ടു​ക​യാ​ണ്. ഇ​ന്ന​ലെ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു മൂ​ലം വ​ല​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ട്ട​തോ​ടെ പ​ല​ർ​ക്കും ന​ഗ​ര​ത്തി​ൽ ചു​റ്റി​ത്തി​രി​യേ​ണ്ടി വ​ന്നു. ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഏ​തു റോ​ഡി​ലാ​ണ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​തെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ ടൗ​ണി​ൽ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​തോ​ടെ മോ​ർ ജം​ഗ്ഷ​നി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​ള​മ​റ്റം വ​രെ വാ​ഹ​ന​ങ്ങ​ളെു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

മൂ​ല​മ​റ്റം ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും മ​ങ്ങാ​ട്ടു​ക​വ​ല ഭാ​ഗ​ത്തുനി​ന്നു വരുന്ന വാ​ഹ​ന​ങ്ങ​ളും ഏ​റെ നേ​രം കു​രു​ക്കി​ല​ക​പ്പെ​ട്ടു. അ​ന്പ​ലം ബൈ​പാ​സ് റോ​ഡി​ലും മൂ​വാ​റ്റു​പു​ഴ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​നാ​ൽ വ​ല​ഞ്ഞു.

ടൗ​ണി​ലാ​ക​ട്ടെ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡു മു​ത​ൽ ഗാ​ന്ധി​സ്ക്വ​യ​ർ വ​രെ വാ​ഹ​ന​ത്തി​ര​ക്കു മൂ​ലം ജ​ന​ങ്ങ​ൾ വീ​ർ​പ്പു മു​ട്ടി. ബ​സു​ക​ൾ വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും അ​വ​ർ​ക്കി​റ​ങ്ങേ​ണ്ട സ്റ്റോ​പ്പു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു മൂ​ലം ബ​സി​റ​ങ്ങി​യ​തി​നു ശേ​ഷം ഓ​ട്ടോ വി​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ പ​ല റോ​ഡു​ക​ളി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു വി​ടു​ന്ന​ത്. റോ​ഡി​ലെ ത​ട​സ​മ​റി​യാ​തെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തു​ന്പോ​ഴാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട വി​വ​രം പ​ല​രും അ​റി​യു​ന്ന​ത്. പി​ന്നീ​ട് മ​റ്റു വ​ഴി​ക​ളി​ലൂ​ടെ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രും. ബൈ​പാ​സ് റോ​ഡു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത പ​ല​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ഇ​ത്ത​രം അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.