റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ റോ​ഡി​ലെ കു​ഴി​യ​ട​ച്ചു
Sunday, July 21, 2019 10:22 PM IST
ചെ​റു​തോ​ണി: ക​ന്പം -കു​മ​ര​കം സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​രി​ന്പ​ൻ -മു​രി​ക്കാ​ശേ​രി റോ​ഡി​ലെ കു​ഴി​യി​ൽ മ​ക്കി​ടാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നു.

മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ മാ​ത്ര​മാ​ണ് റോ​ഡി​ലെ കു​ഴി​ക​ളെ​ക്കുറി​ച്ച് അ​ധി​കൃ​ത​ർ​ക്ക് അ​റി​വു​ണ്ടാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ശ​ക്ത​മാ​യ മ​ഴ പെ​യ്തു​തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ൽ പാ​റ​മ​ട​യി​ൽ​നി​ന്നും മ​ക്ക് കൊ​ണ്ടു​വ​ന്ന് നി​ര​ത്തി​യി​ടു​ക​യാ​യി​രു​ന്നു.

മ​ക്ക് നി​ര​ത്തു​ന്ന​തോ​ടെ റോ​ഡി​ൽ ത​ത്കാ​ലം ഗ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​മെ​ങ്കി​ലും മ​ഴ​യി​ൽ ചെ​ളി നി​റ​യു​ക​യും കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി തീ​രു​ക​യും ചെ​യ്യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

റോ​ഡി​ന് ഫ​ണ്ട​നു​വ​ദി​ക്കാ​നും റോഡുപണിക്ക് ക​രാ​റെ​ടു​ക്കാ​നും മ​ഴ​ക്കാ​ല​മാ​കാ​ൻ കാ​ത്തി​രു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.