ബൊ​ലേ​റോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 21, 2019 10:22 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ- മൂ​ന്നാ​ർ റോ​ഡി​ൽ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മ​റ​യൂ​രി​ൽ നി​ന്നും 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​ന്പ​ൻ​മ​ല​ക്കും കോ​ഫീ​സ്റ്റോ​റി​നും ഇ​ട​ക്കു​ള്ള ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ബൊ​ലേറോ മ​ണ്‍​തി​ട്ടി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി ര​വി, കാ​ര​യൂ​ർ സ്വ​ദേ​ശി ര​മേ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ പോ​യി കാ​ന്ത​ല്ലൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.