പാ​വ​പ്പെ​ട്ട​വ​രു​ടെ മ​റ​വി​ൽ മൂ​ന്നാ​റി​ൽ ഉ​ന്ന​ത​രു​ടെ പെ​ട്ടി​ക്ക​ട​ക​ൾ വ​ള​രു​ന്നു
Sunday, July 21, 2019 10:22 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു പെ​ട്ടി​ക്ക​ട​ക​ളു​ടെ ഉ​ട​മ​ക​ൾ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും. പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​ത് അ​ന്പ​തി​നാ​യി​രം വ​രെ ഈ​ടാ​ക്കി​യാ​ണ്. മൂ​ന്നാ​റി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ൽ​ന​ട യാ​ത്ര​യ്ക്കു ത​ട​സ​വു​മാ​കു​ന്ന വ​ഴി​യോ​ര പെ​ട്ടി​ക്ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്് മൂ​ന്നാ​റി​ലെ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണെ​ന്ന് റ​വ​ന്യു വ​കു​പ്പ് ക​ണ്ടെ​ത്തി. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ക​ട​ക​ളു​ള​ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​ണ് മൂ​ന്നാ​റി​ലു​ള്ള​ത്.
റ​വ​ന്യു പു​റം​പോ​ക്ക് ഭൂ​മി​യി​ലും റോ​ഡ് പു​റം​പോ​ക്ക് കൈ​യേ​റി​യും സ്ഥാ​പി​ക്കു​ന്ന ക​ട​ക​ൾ ആ​ദ്യം അ​ട​ച്ചി​ടും. ഉ​ദ്യോ​ഗ​സ്ഥ​ല​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​കു​ന്പോ​ൾ ഇ​വ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ദി​വ​സ​വാ​ട​യ്ക്ക് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ന്പ​തി​നാ​യി​രം രൂ​പ​വ​രെ​യാ​ണ് ഇ​വ​ർ ഒ​രാ​ളി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. 200 രൂ​പ​മു​ത​ൽ 500 രൂ​പ​വ​രെ ഒ​രോ​ന്നി​നും ദി​വ​സ​വാ​ട​ക വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്.
വ​ഴി​യേ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മാ​യി എ​ത്തി​യാ​ൽ ക​ട​ക​ൾ ന​ട​ത്തി​പ്പു​കാ​രെ ഉ​പ​യോ​ഗി​ച്ച് സ​മ​ര​വു​മാ​യി ഇ​വ​ർ രം​ഗ​ത്തെ​ത്തും. പെ​ട്ടി​ക്ക​ട​ക​ൾ മൂ​ന്നാ​റി​ൽ കൂ​ണു​പോ​ലെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വി​ര​ള​മാ​ണെ​ന്നും ക​ണ്ടെ​ത്തി. പ​ല​ർ​ക്കും അ​ഞ്ചും ആ​റും ക​ട​ക​ളാ​ണ് സ്വ​ന്ത​മാ​യു​ള്ള​ത്. ഇ​വ​ർ ഗു​ണ്ട​ക​ളെ​പോ​ലെ ഇ​ത്ത​രം ക​ട​ക​ളി​ലെ​ത്തി പി​രി​വു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും മൂ​ന്നാ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​​ദ് ഷെ​ഫീ​ഖ് പ​റ​ഞ്ഞു. നി​ല​വി​ൽ പ​ഴ​യ​മൂ​ന്നാ​റി​ലെ വ​ഴി​യ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു നീ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.