വി​ജ​യ​മാ​ത സ്കൂ​ളി​ൽ അ​ട​ൽ ടി​ങ്ക​റിം​ഗ് റോ​ബോ​ട്ടി​ക് ലാ​ബ് തു​റ​ന്നു
Sunday, July 21, 2019 10:23 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം വി​ജ​യ​മാ​ത സ്കൂ​ളി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള നീ​തി ആ​യോ​ഗ് ന​ട​പ്പി​ലാ​ക്കു​ന്ന അ​ട​ൽ ടി​ങ്ക​റിം​ഗ് റോ​ബോ​ട്ടി​ക് ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു. പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ടെ​സീ​ന നെ​ല്ലി​ക്കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ൽ പു​റ​വ​ക്കാ​ട്ട്, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി ഉ​പ്പു​മാ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി കി​ഴ​ക്കേ​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ അ​ജി​ത് കെ. ​മ​ധു നി​ർ​മി​ച്ച ലൈ​ഫ് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ​എ​സ്ആ​ർ​ഒ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഷി​ബു മാ​ത്യു ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. കി​ണ​റി​ലും ഓ​ട​യി​ലും ഇ​റ​ങ്ങു​ന്ന​തി​നു​മു​ന്പ് അ​തി​നു​ള്ളി​ലെ വാ​യു​വി​ന്‍റെ ഗു​ണ​മേ​ൻ​മ​യും വാ​യു​വി​ലു​ള്ള വി​ഷ​വാ​ത​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പാ​ന്പു​പോ​ലെ അ​പ​ക​ട​കാ​രി​ക​ളാ​യ ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും അ​റി​യു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബട്ടാ​ണ് ലൈ​ഫ് ബോ​ട്ട്.