ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, July 22, 2019 10:31 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​ന്പ​ർ - 2019 ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ പ​ന്ത്ര​ണ്ടു കോ​ടി ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന തി​രു​വോ​ണം ബം​ബ​ർ സെ​പ്റ്റം​ബ​ർ 19ന് ​ന​റു​ക്കെ​ടു​ക്കും.
300 രൂ​പ വി​ല​യു​ള്ള തി​രു​വോ​ണം ബം​ബ​ർ 50 ല​ക്ഷം രൂ​പ​യു​ടെ 10 ര​ണ്ടാം സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക​മാ​യ 326040 സ​മ്മാ​ന​ങ്ങ​ൾ ആ​ണ് ന​ൽ​കു​ന്ന​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ കെ.​എം. പാ​ത്തു​മ്മ, സ​ബ് ഓ​ഫീ​സ​ർ ക്രി​സ്റ്റി​മൈ​ക്കി​ൾ, ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ വി.​മു​ര​ളി, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് താ​ന്നി​ക്ക​ൽ, ഉ​ഷ ബാ​ബു, രാ​മ​ൻ, എം.​പി വി​ജ​യ​ൻ, ആ​ന്പ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.