വ​നം അ​ദാ​ല​ത്ത് ഓ​ഗ​സ്റ്റ് 16ന്
Monday, July 22, 2019 10:31 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യു​ന്ന​തി​നും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഓ​ഗ​സ്റ്റ് 16 ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​നം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.
ഭൂ​മി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ഒ​ഴി​കെ കൃ​ഷി​നാ​ശം, വ​ന്യ​മൃ​ഗ ശ​ല്യം, മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ർ​ഷം, ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് അ​ദാ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രാ​തി​ക​ൾ ഓ​ഗ​സ്റ്റ് ഒ​ൻ​പ​ത് വ​രെ വ​നം​വ​കു​പ്പി​ന്‍റെ മൂ​ന്നാ​ർ, മ​റ​യൂ​ർ, മാ​ങ്കു​ളം വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പെ​രി​യാ​ർ ഈ​സ്റ്റ്, വെ​സ്റ്റ് വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ, ഇ​ടു​ക്കി, മൂ​ന്നാ​ർ, തേ​ക്ക​ടി, വ​ള്ള​ക്ക​ട​വ്, പ​ന്പ, കു​മ​ളി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ന​ഗ​രം​പാ​റ, മൂ​ന്നാ​ർ, അ​ടി​മാ​ലി, നേ​ര്യ​മം​ഗ​ലം, ദേ​വി​കു​ളം, ആ​ന​ക്കു​ളം, ഇ​ര​വി​കു​ളം, ചി​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ, കാ​ളി​യാ​ർ, തൊ​ടു​പു​ഴ റെ​യ്ഞ്ച് ഓ​ഫീ​സു​ക​ളി​ലും, കൊ​ച്ചു​പ​ന്പ, ശ​ബ​രി​മ​ല, വ​ണ്ടം​പ​താ​ൽ, മു​റി​ഞ്ഞ​പു​ഴ, ക​ല്ലാ​ർ, കാ​ഞ്ചി​യാ​ർ, വൈ​ര​മ​ണി, പെ​ട്ടി​മു​ടി, പ​നം​കു​ട്ടി, മ​ച്ചി​പ്ലാ​വ്, ഇ​ഞ്ച​ത്തൊ​ട്ടി, വാ​ള​റ, ബോ​ഡി​മെ​ട്ട്, നാ​ച്ചി​വ​യ​ൽ, കാ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ൾ, ടോ​പ്പ്സ്റ്റേ​ഷ​ൻ, ചി​ന്നാ​ർ ചെ​ക്കു​പോ​സ്റ്റു​ക​ൾ എ​ന്നീ ഓ​ഫീ​സു​ക​ളു​ടെ വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന​യോ ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ത്ത് രേ​ഖാ​മൂ​ലം നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന ഇ - ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ സ​മ​ർ​പ്പി​ക്ക​ണം.

ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
ചെ​റു​തോ​ണി: ഓ​ൾ കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ചെ​റു​തോ​ണി​യി​ലു​ള്ള ക​രാ​ർ ഭ​വ​നി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. അ​ഗ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി ചെ​ന്നി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​ണ്‍ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കു​മെ​ന്ന് എ​കെ​ജി​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. അ​ഗ​സ്റ്റ്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. അ​ബ്ദു​ൾ​ക​രീം, ജി​ല്ലാ ട്ര​ഷ​റ​ർ രാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.