പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത; ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Monday, July 22, 2019 10:31 PM IST
തൊ​ടു​പു​ഴ: മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് പ​ക​ർ​ച്ച വ്യാ​ധി സാ​ധ്യ​ത​ക​ൾ അ​ധി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.
ഹെ​ൽ​ത്തി കേ​ര​ള ഉൗ​ർ​ജി​ത പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത ക​ണ്ടെ​ത്തി​യ 40 സ്ഥ​ല​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കി.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന 13 സ്ഥ​ല​ങ്ങ​ളി​ലും 17 തോ​ട്ട​ങ്ങ​ളി​ലും 10 നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​തി​ന് 26 സ്ഥ​ല​ങ്ങ​ൾ​ക്കും മ​ലി​ന ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​തി​ന് അ​ഞ്ചു പേ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി. കൂ​ടാ​തെ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കി​ട​യാ​ക്കും ത​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പ​ത്ത് സ്ഥ​ല​ങ്ങ​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലാ​കെ 487 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 60 സം​ഘ​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.